കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ഒരു ഹോള്‍ഡിംഗ് കമ്പനിയായി സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ വകുപ്പിന് കീഴില്‍ 1973-ല്‍ രൂപംകൊണ്ടു. വ്യവസായ വകുപ്പിനു കീഴില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളുടെ പുനരു ദ്ധാരണമായിരുന്നു കെ.എസ്.ഐ.യുടെ രൂപീകരണദ്ദേശ്യം. കേന്ദ്രസര്‍ക്കാര്‍ 1979-ല്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ കോപ്ലംക്സിന്‍റെ നടത്തിപ്പുചുമതല കെ.എസ്.ഐ.ഇ ക്ക് നല്‍കുകയും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ യഥാക്രമം 1985, 1995 വര്‍ഷങ്ങളില്‍ കെ.എസ്.ഐ.ഇ അതിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും തുടര്‍ച്ചയായി ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ചെയ്യുന്ന സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ്.